Current Date

Search
Close this search box.
Search
Close this search box.

എസ് 400 പ്രതിരോധ സംവിധാനം: തുര്‍ക്കി-യു.എസ് ചര്‍ച്ച

അങ്കാറ: റഷ്യയില്‍ നിന്നും തുര്‍ക്കി എസ് 400 യുദ്ധ പടക്കോപ്പുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അമേരിക്കയും തുര്‍ക്കിയും തമ്മില്‍ ചര്‍ച്ച. നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിയെ യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ അനുവദിക്കില്ലെന്ന് യു.എസ് പറഞ്ഞിരുന്നു. എന്നാല്‍ കരാറുമായി തുര്‍ക്കി മുന്നോട്ട് പോകുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ചര്‍ച്ച.

തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കൊവസോഗ്ലു ആണ് ഇക്കാര്യമറിയിച്ചത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഭരണത്തിന് കീഴില്‍ യുഎസുമായി ‘ആരോഗ്യകരമായ’ ബന്ധം വേണമെന്നാണ് തുര്‍ക്കി ആഗ്രഹിക്കുന്നത് വര്‍ഷാവസാനത്തില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

2017 ഏപ്രിലില്‍ രണ്ട് നാറ്റോ സഖ്യകക്ഷികള്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു. യു എസില്‍ നിന്ന് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ദീര്‍ഘകാല ശ്രമങ്ങള്‍ നിരര്‍ത്ഥകമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് തുര്‍ക്കി അത്യാധുനിക പ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ റഷ്യയുമായി കരാര്‍ ഒപ്പിട്ടത്.

Related Articles