Current Date

Search
Close this search box.
Search
Close this search box.

ഉത്പന്ന ബഹിഷ്‌കരണം: സൗദിയുടെ നടപടിക്കെതിരെ തുര്‍ക്കി

അങ്കാറ: തങ്ങളുടെ ചരക്കുകള്‍ ബഹിഷ്‌കരിക്കാനുള്ള സൗദിയുടെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് തുര്‍ക്കി. ഇക്കാര്യം ഈയാഴ്ചയ നടക്കുന്ന യു.എന്നിന്റെ ലോക വ്യാപാര സംഘടനക്ക് മുന്നാകെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് തുര്‍ക്കി എന്നാണ് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തുര്‍ക്കി ഉത്പന്നങ്ങളും ചരക്കുകളും ബഹിഷ്‌കരിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട പരാതി തുര്‍ക്കി ഔദ്യോഗികമായി WTOക്ക് സമര്‍പ്പിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത രണ്ട് തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാര്‍ച്ച് 31, ഏപ്രില്‍ 1 തീയതികളില്‍ സംഘടനയുടെ ഗുഡ്‌സ് കൗണ്‍സില്‍ യോഗം നടക്കുന്നുണ്ട്. യോഗത്തില്‍ സൗദിയുടെ തുര്‍ക്കിക്കെതിരെയുള്ള വ്യാപാര നിയന്ത്രണ നയങ്ങളും പ്രയോഗങ്ങളും ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്ര മാര്‍ഗമാണ് ലോക വ്യാപാര സംഘടന.

ഡബ്ല്യു.ടി.ഒ നിയമപ്രകാരം, തുര്‍ക്കിയുടെ ബിസിനസുകള്‍ക്കെതിരെ അനാവശ്യമായ സൗദി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി തെളിയിക്കാന്‍ കഴിഞ്ഞാല്‍ തുര്‍ക്കിക്ക് നഷ്ടപരിഹാരം തേടി സൗദി അറേബ്യയ്‌ക്കെതിരെ സംഘടനക്ക് മുന്‍പാകെ പരാതി ഫയല്‍ ചെയ്യാം.

തുര്‍ക്കി കമ്പനികളുമായി വ്യാപാരം നടത്തരുതെന്ന് പ്രാദേശിക ബിസിനസുകള്‍ക്കും കമ്പനികള്‍ക്കും മേല്‍ സൗദി സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related Articles