Current Date

Search
Close this search box.
Search
Close this search box.

മതവിദ്യാലയത്തെ പരിഹസിച്ച പോപ് ഗായികയെ വിട്ടയക്കണമെന്ന് തുര്‍ക്കി കോടതി

അങ്കാറ: പ്രശസ്ത പോപ് ഗായിക ഗുല്‍സന്‍ ബയ്‌റക്തര്‍ കൊലകൊഗ്ലുവിന്റെ വീട്ടുതടങ്കല്‍ അവസാനിപ്പിക്കണമെന്ന് തുര്‍ക്കി കോടതി. രാജ്യത്തെ ഒരു മതവിദ്യാലയത്തെ പരിഹസിച്ച കേസിലാണ് ഗുല്‍സനെ വീട്ടുടങ്കലിലാക്കിയത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍, ഗുല്‍സന്‍ ഒരു പരിപാടിയില്‍ നടത്തിയ പരാമര്‍ശം മതവിദ്വേഷം വളര്‍ത്തുന്നതായി കണ്ടെത്തിതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കുറച്ച് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് 46കാരിയായ ഗുല്‍സനെ വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച വീട്ടുതടങ്കലില്‍ നിന്ന് മോചിതയായെങ്കിലും യാത്രാ വിലക്ക് തുടരുന്നതായി ഗുല്‍സന്റെ അഭിഭാഷകന്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍, തന്റെ ഗിറ്റാറിസ്റ്റിന് ‘തലതിരിഞ്ഞ പെരുമാറ്റം’ ഉണ്ടെന്നും അത് ഇമാം ഹതിബ് മതവിദ്യാലയത്തിലെ ശിക്ഷണം കൊണ്ടായിരുന്നുവെന്നും ഗുല്‍സന്‍ പരിഹസിച്ചിരുന്നു. ഗുല്‍സന്‍ നടത്തിയ പരാമര്‍ശം സര്‍ക്കാര്‍ അനുകൂല പത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. യുവാക്കളെ പ്രഭാഷകരാകാന്‍ പഠിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപിച്ച ഇമാം ഹതിപ് മതവിദ്യാലയത്തിലാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പഠിച്ചത്. ബിരുദധാരികള്‍ക്ക് ഏതൊരു മേഖലകയിലേക്കും പ്രവേശിക്കാന്‍ കഴിയുമെന്ന നിലയില്‍ മതവിദ്യാലയം പ്രശസ്തമാണ്.

എല്‍.ജി.ബി.ടി അവകാശങ്ങള്‍ക്കും ലിബറല്‍ കാഴ്ചപ്പാടുകള്‍ക്കും ഗുല്‍സന്‍ നല്‍കുന്ന പിന്തുണയെ ലക്ഷ്യംവെച്ചാണ് അറസ്റ്റെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അറസ്റ്റിന് മുമ്പ്, താന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഗുല്‍സന്‍ സമൂഹ മാധ്യമത്തില്‍ ക്ഷമ ചോദിച്ചിരുന്നു. വിചാരണയുടെ ആദ്യ വാദം ഒക്ടോബര്‍ 21ന് നടക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles