Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: തുര്‍ക്കിയില്‍ ഏറ്റവും വലിയ മരണനിരക്ക്

അങ്കാറ: കോവിഡ് വൈറസ് തുര്‍ക്കിയില്‍ അതിവേഗം വ്യാപിക്കുന്നതിനിടെ റെക്കോര്‍ഡ് മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 28 ശതമാനമായാണ് മരണനിരക്ക് ഉയര്‍ന്നത്. 277ല്‍ നിന്ന് 356ലേക്കാണ് വ്യാഴാഴ്ച മരണനിരക്ക് ഉയര്‍ന്നത്. തുര്‍ക്കി ആരോഗ്യ മന്ത്രി ഫഹ്രതിന്‍ കോക ആണ് ഇക്കാര്യമറിയിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2456 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെന്നും ആകെ 18135 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചതായും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. അവര്‍ നിരവധി ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നെന്നും അവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

Related Articles