Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി-ഇറാന്‍ സഹകരണ സമിതി: ഉര്‍ദുഗാനും റൂഹാനിയും ചര്‍ച്ച നടത്തി

തെഹ്‌റാന്‍: തുര്‍ക്കി-ഇറാന്‍ സഹകരണ കൗണ്‍സിലുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും ഇറാന്‍ പ്രസിഡന്റ് റൂഹാനിയും തമ്മില്‍ ചര്‍ച്ച നടത്തി. ചൊവ്വാഴ്ച ഓണ്‍ലൈന്‍ മുഖാന്തരമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് തുര്‍ക്കി കമ്യൂണിക്കേഷന്‍ ഡയറക്ടറേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
ഇരു നേതാക്കളും അധ്യക്ഷത വഹിച്ച യോഗത്തില്‍ കൗണ്‍സിലിന്റെ സാധ്യതകളെപ്പറ്റി വളരെ സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും 2018ല്‍ അങ്കാറയില്‍ വെച്ച് അഞ്ചാം തുര്‍ക്കി-ഇറാന്‍ സഹകരണ സമിതി യോഗം നടത്തിയിരുന്നെന്നും പിന്നീട് ഉര്‍ദുഗാന്‍ പറഞ്ഞു.

നിരവധി പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ തുര്‍ക്കിയും ഇറാനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും ഞങ്ങളുടെ സഹകരണം അതിന്റെ മുമ്പത്തെ അവസ്ഥയിലേക്ക് മടങ്ങുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ വെളിച്ചത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുളള്ള ബന്ധം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഇരു വിഭാഗം ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്തു.

Related Articles