Current Date

Search
Close this search box.
Search
Close this search box.

10 രാജ്യങ്ങളില്‍ ഖുര്‍ആന്‍ വിതരണം ചെയ്ത് തുര്‍ക്കി

അങ്കാറ: പിന്നോക്കം നില്‍ക്കുന്ന 10 രാജ്യങ്ങളില്‍ ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്ത് തുര്‍ക്കിയിലെ ജീവകാരുണ്യ സംഘടന. 2018ല്‍ 51000 കോപ്പി ഖുര്‍ആന്റെ പ്രതികളാണ് ഹുമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷന്‍ (IHH) എന്ന സംഘടനയാണ് ഖുര്‍ആന്‍ വിതരണം ചെയ്തത്.

ആഫ്രിക്കന്‍ രാജ്യങ്ങളായ ബുര്‍കിനോ ഫാസോ,ചാഡ്,ഘാന,ഗുനിയ,നൈജര്‍,സുഡാന്‍,സീറ ലിയോണ്‍ എന്നീ രാജ്യങ്ങള്‍ക്കു പുറമെ പാകിസ്താന്‍,ഹംഗറി,ക്രിമിയ എന്നീ രാജ്യങ്ങളിലും വിതരണം ചെയ്തു. അറബി ഭാഷയിലുള്ളതും കൂടാതെ നാല് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത ഖുര്‍ആന്‍ പ്രതികളാണ് വിതരണം ചെയ്തത്. മുസ്‌ലിംകളുടെ പുണ്യ ഗ്രന്ഥമായ ഖുര്‍ആന്റെ ആവശ്യകത മുന്‍നിര്‍ത്തിയായിരുന്നു വിതരണം. അമുസ്‌ലിംകള്‍ക്കും വിവര്‍ത്തനം ചെയ്ത കോപ്പികള്‍ വിതരണം ചെയ്തിട്ടുണ്ട്.

Related Articles