Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയയാളെ തുര്‍ക്കി അറസ്റ്റ് ചെയ്തു

അങ്കാറ: യു.എ.ഇക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ജോര്‍ദാന്‍ പൗരനെ തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. അഹ്മദ് അല്‍ അത്‌സാല്‍ എന്ന 45കാരനായ മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണ് തുര്‍ക്കിയില്‍ ചാരപ്രവര്‍ത്തനം നടത്തിയത്. ഫലസ്തീന്‍ വംശജനായ ഇദ്ദേഹം മുസ്‌ലിം ബ്രദര്‍ഹുഡിന്റെ അനുയായി എന്നാണ് പറഞ്ഞിരുന്നതെന്നും തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചു. അറബ് വിമതര്‍ക്കായി ഇയാള്‍ വര്‍ഷങ്ങളായി ചാരപ്രവൃത്തി നടത്തുകയായിരുന്നു.

വെള്ളിയാഴ്ചയാണ് അത്‌സാലിനെ അറസ്റ്റ് ചെയ്യുന്നത്. യു.എ.ഇക്കു വേണ്ടിയാണ് ചാരപ്രവര്‍ത്തനം നടത്തിയതെന്ന് അദ്ദേഹം കുറ്റസമ്മതം നടത്തിയതായും ഈയാഴ്ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുമെന്നും തുര്‍ക്കി അധികൃതര്‍ അറിയിച്ചു.

യു.എ.ഇയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ അറസ്റ്റ് ചെയ്തയാളില്‍ നിന്നും കണ്ടെത്തിയതായി കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2012ല്‍ യു.എ.ഇ മുസ്ലിം ബ്രദര്‍ഹുഡ് അനുയായികള്‍ക്ക് നേരെ അടിച്ചമര്‍ത്തല്‍ നടപടികള്‍ സീകരിച്ചിരുന്നെന്നും തുടര്‍ന്ന് നിരവധി പേര്‍ യു.എ.ഇയിലേക്ക് അഭയാര്‍ത്ഥികളായി വന്നിരുന്നതായും തുര്‍ക്കിയുടെ National Intelligence Organisation’s (MIT) അറിയിച്ചു.

Related Articles