Current Date

Search
Close this search box.
Search
Close this search box.

ഹിശാം മുഷൈത്ഷി തുനീഷ്യയിലെ പുതിയ പ്രധാനമന്ത്രി

തൂനിസ്: തുനീഷ്യയിലെ പുതിയ പ്രധാനമന്ത്രിയായി
ഹിശാം മുഷൈത്ഷി ചുമതലയേറ്റു. 44കാരനായ ഇദ്ദേഹം മുന്‍ ആഭ്യന്തര മന്ത്രിയായിരുന്നു. ഈ മാസമാദ്യത്തില്‍ രാജിവെച്ച പ്രധാനമന്ത്രി എലിസ് ഫഖ്ഹഫഖിന്റെ പിന്‍ഗാമിയായാണ് ഇദ്ദേഹത്തെ പ്രസിഡന്റ് നിയമിച്ചത്. ഉത്തരാഫ്രിക്കന്‍ രാജ്യമായ തുനീഷ്യയില്‍ കഴിഞ്ഞ ആഴ്ചകളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരുന്നു. ഫഖ്ഹഖിനുള്ള പിന്തുണ തുനീഷ്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ അന്നഹ്ദ പിന്‍വലിക്കുകയും പരസ്യമായി തള്ളിപ്പറയുകയും ചെയ്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

അതേസമയം, പ്രസിഡന്റ് കെയ്‌സ് സയീദിന് മുന്നില്‍ ഭരണകക്ഷി പാര്‍ട്ടികള്‍ നിര്‍ദേശിച്ച പേരുകളില്‍ ഹിശാം ഇല്ലായിരുന്നു. എല്ലാ തുനീഷ്യക്കാരുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രവര്‍ത്തിക്കുമെന്ന് ഹിശാം മുഷൈത്ഷി പറഞ്ഞു.

2011ലെ അറബ് വസന്തത്തിനു ശേഷം ജനാധപത്യ പരിവര്‍ത്തനത്തിലേക്ക് തുനീഷ്യ വന്നെങ്കിലും പൂര്‍ണമായി വിജയിക്കാന്‍ ആര്‍ക്കുമായിട്ടില്ല.

Related Articles