Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യന്‍ പ്രതിഷേധം; 1000 പേരെ സൈന്യം അറസ്റ്റ് ചെയ്തു

തൂനിസ്: പ്രതിഷേധം ആറാം ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ 1000ത്തോളം പേരെ തുനീഷ്യന്‍ സൈന്യം അറസ്റ്റ് ചെയ്തായി മനുഷ്യാവകാശ-സര്‍ക്കാര്‍ ഇതര സംഘടനകള്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി രൂക്ഷമായ ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ തുനീഷ്യ ശക്തമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. തെരുവിലറങ്ങി പ്രതിഷേധിച്ച യുവാക്കള്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച പൊലീസിനെ കല്ലെറിഞ്ഞും പെട്രോള്‍ ബോംബ് പ്രയോഗിച്ചുമാണ് പ്രതിഷേധിക്കാര്‍ നേരിട്ടത്.

മുമ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച് ബുധനാഴ്ച പൊതുവേ ശാന്തമായിരുന്നു. എന്നിരുന്നാലും, സീദീ ബൂസൈദി നഗര കേന്ദ്രത്തില്‍ പ്രശ്‌നങ്ങളുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനാധിപത്യ അനുകൂല അറബ് വസന്തത്തിന് നാന്ദി കുറിച്ചത് സീദി ബൂസൈദിലായിരുന്നു.

Related Articles