Current Date

Search
Close this search box.
Search
Close this search box.

സൗദിയുമായുള്ള ആണവ ചര്‍ച്ചയില്‍ നിന്നും യു.എസ് പിന്മാറണമെന്ന് സെനറ്റ്

വാഷിങ്ടണ്‍: സൗദിയുമായുള്ള ആണവ ചര്‍ച്ചയില്‍ നിന്നും യു.എസ് പിന്മാറണമെന്ന് യു.എസിന്റെ ഇരു സെനറ്റംഗങ്ങളും ആവശ്യപ്പെട്ടു. റിപ്പബ്ലിക് പാര്‍ട്ടി,ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളുള്‍പ്പെട്ട സെനറ്റ് ആണ് ഐക്യഖണ്ഡേന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഈ ആവശ്യം ഉന്നയിച്ചത്.

ഖഷോഗി കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഇങ്ങനെ തീരുമാനമെടുക്കാന്‍ സെനറ്റംഗങ്ങളെ പ്രേരിപ്പിച്ചത്. ഖഷോഗി വിഷയത്തില്‍ ദിനേന സൗദിക്കെതിരെ നടപടികളുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത് വരുന്നതിനിടയിലാണ് അമേരിക്കയും ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. യു.എസ്-സൗദി കരാറില്‍ നിന്നും ട്രംപ് പിന്മാറിയില്ലെങ്കില്‍ അറ്റോമിക് എനര്‍ജി ആക്റ്റ് ഉപയോഗിച്ച് ഈ കരാര്‍ തടയുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കത്ത് സെനറ്റംഗങ്ങള്‍ ട്രംപിന് കൈമാറിയിട്ടുണ്ട്.

Related Articles