Current Date

Search
Close this search box.
Search
Close this search box.

ഇറാനില്‍ ട്രെയിന്‍ പാളം തെറ്റി 17 പേര്‍ മരിച്ചു

തെഹ്‌റാന്‍: കിഴക്കന്‍ ഇറാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 17 പേര്‍ മരിച്ചു. 50ലധികം യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയുള്ളതായി ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 350ഓളം യാത്രക്കാരുമായി പുറപ്പെട്ട ട്രെയിന്‍ അപകടത്തിലായ സാഹചര്യത്തെ സംബന്ധിച്ച് പ്രാഥമിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മരുഭൂമി നഗരമായ തബാസിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ ഏഴ് ബോഗികളില്‍ നാലെണ്ണം പാളം തെറ്റിയതായി ഇറാന്‍ സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ തെഹ്‌റാനില്‍ നിന്ന് 550 കി.മീ തെക്കുകിഴക്കായുള്ള സ്ഥലമാണ് തബാസ്. ആശയവിനിമയം മോശമായ വിദൂര മേഖലയില്‍ ആംബുലന്‍സുകളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുറച്ച് പേരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles