Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ ലിബറേഷൻ ഉന്നത അം​ഗം രാജിവെച്ചതായി റിപ്പോർട്ട്

ജറുസലം: പ്രമുഖ പി.എൽ.ഒ (Palestine Liberation Organization) അം​ഗം ഹനാൻ അശ്റാവി രാജിവെച്ചതായി പി.എൽ.ഒ വൃത്തങ്ങൾ തിങ്കളാഴ്ച അനദോലു ഏജൻസിയെ അറിയിച്ചു. പി.എൽ.ഒ എക്സിക്യൂട്ടീവ് അം​ഗമായ അശ്റാവി രാജി ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കൈമാറുകയായിരുന്നു. മഹ്മൂദ് അബ്ബാസ് ഇതുവരെ രാജി സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ലെന്ന് വൃത്തങ്ങൾ കൂട്ടിചേർത്തു. രാജിക്ക് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.

ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന സമയത്ത് അശ്റാവിയെ ഫോണിലൂടെ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല -അൽജസീറ റിപ്പോർട്ട് ചെയ്തു.

Related Articles