Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിനെതിരെ ആയിരങ്ങള്‍ തെരുവില്‍

തെല്‍ അവീവ്: നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ഇസ്രായേലില്‍ തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭം തുടര്‍ച്ചയായ 32ാമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അഴിമതി, വഞ്ചന തുടങ്ങിയ കുറ്റങ്ങളില്‍ വിചാരണ നേരിടുന്ന പ്രധാനമന്ത്രി രാജിവെച്ചേ പറ്റൂ എന്ന് ഉയര്‍ത്തിക്കാട്ടിയാണ് ജനങ്ങളുടെ പ്രതിഷേധം.

നെതന്യാഹുവിന്റെ വീടിന് മുന്നിലും ഓഫീസിനു മുന്നിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാണെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് 19 പ്രതിസന്ധിയെ നേരിടാനുള്ള നെതന്യാഹുവിന്റെ കഴിവില്ലായ്മയെക്കുറിച്ച് അന്വേഷിക്കാനും 30 വര്‍ഷമായി തന്റെ മന്ത്രിസഭാ യോഗങ്ങളുടെ മിനിറ്റ് രഹസ്യമായി സൂക്ഷിച്ചത് എന്തുകൊണ്ടാണെന്നും അന്വേഷിക്കാ അദ്ദേഹം ഒരു കമ്മീഷനെ നിശ്ചയിക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. ബെന്നി ഗാന്റ്‌സുമായി അധികാര തര്‍ക്കം നിലനില്‍ക്കുന്ന ഇസ്രായേലില്‍ നേരത്തെ തന്നെ ഭരണ പ്രതിസന്ധിയും ഉടലെടുത്തിരുന്നു.

Related Articles