Current Date

Search
Close this search box.
Search
Close this search box.

കുഞ്ഞുങ്ങളെ കുറിച്ച് ഓര്‍ക്കാം; ആശങ്ക പങ്കുവെച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലോക സമാധാനം നിലനിര്‍ത്തണമെന്ന അഭ്യര്‍ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ആറ് വര്‍ഷത്തോളമായി യമനില്‍ നിലനില്‍ക്കുന്ന യുദ്ധം മൂലം യമനികള്‍ നേരിടുന്ന മോശം മാനുഷിക പ്രതിസന്ധിയെ സംബന്ധിച്ച ആശങ്ക വെള്ളിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ എടുത്തുപറഞ്ഞു.

യുദ്ധം യമനില്‍ കൂടുതല്‍ വ്യാപിക്കുന്നതില്‍ ഞാന്‍ ദു:ഖിക്കുകയും ആശങ്ക പങ്കുവെക്കുകയും ചെയ്യുന്നു. യുദ്ധം നിരവധി നിഷ്‌കളങ്കരായ ഇരകളെയാണ് സൃഷ്ടിക്കുന്നത്. വിദ്യാഭ്യാസവും ചികിത്സയും ലഭിക്കാതെ, പട്ടിണിയില്‍ കഴിയുന്ന യമന്‍ കുഞ്ഞുങ്ങളെ കുറിച്ച് നമുക്ക് ഓര്‍ക്കാം. ഇന്നിന്റെ ജീവിതം നയിക്കുന്നത് യുദ്ധം, ശത്രുത തുടങ്ങിയ ഒരുപാട് കാര്യങ്ങളാണ്. അത് വിനാശകരമാണ്. നമുക്ക് സമാധാനമാണ് വേണ്ടത്. അതൊരു സമ്മാനമാണ് -പുതുവത്സര സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ഹൂതികളുടെ അധീനതിയുലുള്ള തലസ്ഥാനമായ സന്‍ആയില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 22 പേരാണ് കഴിഞ്ഞ ബുധന്‍ മരിച്ചത്. 2015 മുതല്‍ യമനില്‍ യുദ്ധം തുടരുകയാണ്.

Related Articles