Current Date

Search
Close this search box.
Search
Close this search box.

‘2002ല്‍ അവരെ ഒരു പാഠം പഠിപ്പിച്ചു’; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ അമിത് ഷാ

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന് ഉത്തരവാദികളായവരെ ബി.ജെ.പി സര്‍ക്കാര്‍ ഒരു പാഠം പഠിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 22 വര്‍ഷമായി സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തിയെന്നും വര്‍ഗീയ കലാപത്തിന് ഉത്തരവാദികളായവരെ ഇതിലൂടെ ഒരു പാഠം പഠിപ്പിക്കാന്‍ സാധിച്ചെന്നും അമിത് ഷാ പറഞ്ഞു.

1995ന് മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങള്‍ വ്യാപകമായിരുന്നു. വിവിധ സമുദായങ്ങളിലും ജാതികളിലും പെട്ട ആളുകളെ പരസ്പരം ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ് പ്രേരിപ്പിച്ചു. ഇത്തരം കാലപങ്ങളിലൂടെ കോണ്‍ഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും വലിയൊരു വിഭാഗത്തോട് അനീതി കണിക്കുകയും ചെയ്തു. ബറൂച്ചില്‍ നിരവധി കലാപങ്ങളും കര്‍ഫ്യൂവും അക്രമവും ഉണ്ടായിട്ടുണ്ട്. ഇത് ഗുജറാത്തില്‍ വികസനം കൊണ്ടുവരുന്നത് തടസ്സപ്പെടുത്തി. 2002ല്‍ വര്‍ഗീയ കലാപത്തില്‍ ഏര്‍പ്പെടാന്‍ തുനിഞ്ഞവരെ ഞങ്ങളൊരു പാഠം പഠിപ്പിച്ചു -അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles