Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ പതാക താഴ്ത്താനോ,പ്രാര്‍ത്ഥന നിശബ്ദമാക്കാനോ അവര്‍ക്കാവില്ല: ഉര്‍ദുഗാന്‍

അങ്കാറ: തീവ്രവാദ ഗ്രൂപ്പുകളായ FETOയും പി.കെ.കെയും തുര്‍ക്കിയുടെ അകത്തു നിന്നോ പുറത്തു നിന്നോ എത്രയൊക്കെ ശ്രമിച്ചാലും ഞങ്ങളുടെ പതാക താഴ്ത്താനോ തുര്‍ക്കിയുടെ പ്രാര്‍ത്ഥന നിശബ്ദമാക്കാനോ കഴിയില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ നടന്ന അട്ടിമറി പരാജയപ്പെട്ടതിന്റെ നാലാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 ജൂലൈ 15നായിരുന്നു ഫെതുല്ല തീവ്രവാദ സംഘടനയായ ഫെറ്റോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. അവര്‍ സ്വതന്ത്ര്യ സ്‌നേഹികളായ ഈ ജനതയെ ചങ്ങലക്കിടാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ അതില്‍ പരാജയപ്പെട്ടു. അതിന് ദൈവത്തോട് നന്ദി പറയുന്നു- ഉര്‍ദുഗാന്‍ പറഞ്ഞു. ജൂലൈ 15 ദേശീയ ഏകതാ ദിനമായാണ് തുര്‍ക്കിയില്‍ ആചരിക്കുന്നത്. രാഷ്ട്രം അവരുടെ കാല്‍ക്കീഴിലാക്കാമെന്ന ആഗ്രഹത്തെ രാജ്യത്തെ ജനങ്ങള്‍ നിരാശപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles