Current Date

Search
Close this search box.
Search
Close this search box.

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ടെന്ന് മന്ത്രി

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അതുമായി മുന്നോട്ടുപോകുമെന്നും വഖഫ് മന്ത്രി വി അബ്ദുറഹ്‌മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ചൊവ്വാഴ്ച നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് സുതാര്യമായ നിലപാടാണ്. പൊതു ആവശ്യങ്ങള്‍ക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ മുസ്ലിം ലീഗിന്റെ സഹായം സര്‍ക്കാരിന് വേണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ പച്ചയും യു.പിയില്‍ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയതെന്നായിരുന്നു ലീഗിനെ പരിഹസിച്ച് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. കുറ്റിക്കാട്ടൂരില്‍ തളിപ്പറമ്പും കൈമാറിയ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരേ നിയമസഭയില്‍ ബഹളം. വഖഫ് ഭൂമി നഷ്ടപ്പെടുത്തിയത് മുസ്ലിം ലീഗാണെന്ന് മന്ത്രി പറഞ്ഞതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്. തീരുമാനം പിന്‍വലിക്കും വരേ പ്രക്ഷോഭം തുടരുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles