Current Date

Search
Close this search box.
Search
Close this search box.

‘ഖത്തര്‍ ലോകകപ്പ് ഇസ്‌ലാമിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഉയര്‍ത്തിക്കാട്ടിയത്’

കുവൈത്ത് സിറ്റി: 2022 ലോകകപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച ഖത്തറിനെ പ്രശംസിച്ച് കുവൈത്ത് അമീര്‍ ശൈഖ് നവ്വാഫ് അല്‍ അഹ്‌മദ്. മികച്ചതും വേറിട്ടതുമായ ലോകകപ്പിന് നേതൃത്വം നല്‍കിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനിയെ കുവൈത്ത് അമീര്‍ ശൈഖ് നവ്വാഫ് അല്‍ അഹ്‌മദ് അഭിനന്ദിച്ചു. ഖത്തറില്‍ നടന്ന ലോകകപ്പ് ഇസ്‌ലാമിന്റെയും സമാധാനത്തിന്റെയും അറബ് നാഗരികതയുടെയും സന്ദേശം ലോകത്തിന് കൈമാറിയതായി അമീര്‍ ശൈഖ് നവ്വാഫ് അല്‍ അഹ്‌മദ് പറഞ്ഞു.

സഹോദര രാഷ്ട്രത്തിന്റെ തിളക്കമാര്‍ന്ന നാഗരിക മുഖവും അത് വിവിധ മേഖലകളില്‍ കൈവരിച്ച നഗര, വികസന മുന്നേറ്റവും ലോകകപ്പ് ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചു. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്ന സഹോദര രാഷ്ട്രമായ ഖത്തറിന്റെ ഉന്നതവും വിവേകപൂര്‍ണവുമായ നേതൃത്വത്തിന് കീഴിലാണത്. ഈ അന്താരാഷ്ട്ര കായികമേള പൂര്‍ണതയോടെ സംഘടിപ്പിക്കുന്നതിന് ഖത്തര്‍ മികച്ച തയാറെടുപ്പുകളും വേറിട്ട സാധ്യതകളും പ്രയോജനപ്പെടുത്തി. ലോകമെമ്പാടുമുള്ളവര്‍ പ്രശംസിച്ച ഈ വലിയ കായികമേളക്ക് ആവശ്യമായതെല്ലാം ഒരുക്കിയത് ഖത്തറിന്റെ പരിശ്രമങ്ങളാണ് -ശൈഖ് നവ്വാഫ് അല്‍ അഹ്‌മദ് കൂട്ടിച്ചേര്‍ത്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles