Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബിയുടെ പുത്രിയെ കുറിച്ചുള്ള സിനിമയുടെ പ്രദര്‍ശനം റദ്ദാക്കി

ലണ്ടന്‍: മുഹമ്മദ് നബിയുടെ പുത്രി ഫാത്വിമയെ കുറിച്ചുള്ള സിനിമയുടെ എല്ലാ പ്രദര്‍ശനങ്ങളും യു.കെയിലെ പ്രമുഖ സിനിമ ശൃംഖലയായ സിനിവേള്‍ഡ് റദ്ദാക്കി. ബ്രിട്ടീഷ് മുസ്‌ലിംകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സിനിമാ പ്രദര്‍ശനങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബര്‍മിങ്ഹാം, ബോള്‍ട്ടണ്‍, ബ്രാഡ്‌ഫോര്‍ഡ്, ഷെഫീല്‍ഡ് എന്നിവടങ്ങളിലെ വേദികള്‍ക്ക് പുറത്ത് പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് ‘ദ ലേഡി ഓഫ് ഹെവന്റെ’ എല്ലാ പ്രദര്‍ശനങ്ങളും റദ്ദാക്കുകയാണെന്ന് സിനിവേള്‍ഡ് ചൊവ്വാഴ്ച അറിയിച്ചു. ‘ദ ലേഡി ഓഫ് ഹെവന്റെ’ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഈയിടെയുണ്ടായ സംഭവങ്ങള്‍ മൂലം, ഞങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് സിനിമ രാജ്യവ്യാപകമായി പ്രദര്‍ശിപ്പിക്കുന്നത് റദ്ദാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചതായി സിനിവേള്‍ഡ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

യു.കെയില്‍ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം, ‘ഇസ്‌ലാമിക് സ്റ്റേറ്റ’് വിഭാഗത്തിന്റെ ഇറാഖ് അധിനിവേശത്തോടെയാണ് തുടങ്ങുന്നത്. പുതിയ സാഹചര്യത്തിലെ ഇറാഖീ അനാഥനായ യുവാവിന്റെ കഥ പറഞ്ഞ്, മുഹമ്മദ് നബിയുടെ പുത്രി ഫാത്വിമയുടെ ജീവിതത്തില്‍ സംഭവിച്ചതായി ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ കൂട്ടിയിണക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് ‘ദ ലേഡി ഓഫ് ഹെവന്‍’.

പ്രതിഷേധത്തില്‍ സുന്നി, ശീഈ മുസ്‌ലിംകള്‍ പങ്കെടുത്തു. ഇസ്‌ലാമിന്റെ ആദ്യകാല ചരിത്രം കൃത്യമല്ലാതെ അവതരിപ്പിക്കുകയും, ഇസ്‌ലാമിലെ മൂന്ന് പ്രധാന വ്യക്തിത്വങ്ങളെ മോശമായി ചിത്രീകരിക്കുകയും, വംശീയ വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്നതാണ് ചിത്രമെന്ന് പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു.

മുഹമ്മദ് നബിയുടെ പത്‌നി ആയിശയെ ദൈവത്തിന്റെ ശത്രുവെന്ന് ‘ദ ലേഡി ഓഫ് ഹെവന്റെ’ രചയിതാവ് യാസര്‍ അല്‍ ഹബീബ് വിളിച്ചത് നേരത്തെ സുന്നി മുസ്‌ലിംകള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles