Current Date

Search
Close this search box.
Search
Close this search box.

രാജ്യത്ത് ആദ്യ ഇസ്രായേല്‍ ഉദ്യോഗസ്ഥനെ ബഹ്‌റൈന്‍ നിയമിച്ചു

മനാമ: രാജ്യത്ത് ഇസ്രായേല്‍ നാവിക ഉദ്യോഗസ്ഥനെ നിയമിച്ചതായി ബഹ്‌റൈന്‍. ഗള്‍ഫ് രാഷ്ട്രമായ ബഹ്‌റൈനില്‍ ആദ്യമായാണ് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥനെ നിയമിക്കുന്നത്. മേഖലയിലെ നാവിക സ്വാതന്ത്ര്യം സംരക്ഷിക്കുവന്നതിനുള്ള അന്താരാഷ്ട്ര സഖ്യവുമായി ബന്ധപ്പെട്ടാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥനെ നിയമിച്ചതെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശനിയാഴ്ച പ്രസ്താവനിയിലൂടെ അറിയിച്ചു.

ബഹ്‌റൈനില്‍ യു.എസ് അഞ്ചാം കപ്പല്‍നിരയുടെ (US Fifth Fleet) ഏകോപന ഉദ്യോഗസ്ഥനായി ഇസ്രായേല്‍ ഉദ്യോഗസ്ഥനെ നിയമിച്ചതായി വെള്ളിയാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 34ലധികം രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സഖ്യവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥന്റെ നിയമനമെന്ന് ചില അന്താരഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മേഖലയിലെ നാവിക സുരക്ഷക്ക് ഇറാന്‍ ഭീഷണിയാണെന്ന് ബഹറൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍, ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles