Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീകളെ ലക്ഷ്യംവെച്ച് ‘ബുള്ളി ബായ്’

മുംബൈ: മുസ്‌ലിം സ്ത്രീകളെ ലക്ഷ്യംവെച്ചുള്ള ‘ബുള്ളി ബായ്’ വിവാദം പൊതുരംഗത്ത് ചര്‍ച്ചയാകുന്നു. അപകീര്‍ത്തികരമായ ‘സുള്ളി ഡീല്‍സ്’ പ്രത്യക്ഷപ്പെട്ട് ആറ് മാസങ്ങള്‍ക്ക് ശേഷമാണിത്. മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിന് വെച്ചുള്ള സംഘപരിവാര്‍ വിദ്വേഷ കാമ്പയിന്‍ ഇതിലൂടെ പ്രചാരത്തിലാവുകയാണ്. വിവാദ ‘സുള്ളി ഡീലു’കള്‍ക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തന്നെയാണ് ‘ബുള്ളി ബായ്’ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. 2022 ജനുവരി ഒന്നിന് ‘ബുള്ളി ബായ്’ എന്ന ആപ്പില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ വില്‍പനക്ക് വെച്ചെന്ന പേരില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും, കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ശിവസേന നേതാവും രാജ്യസഭാംഗവുമായ പ്രിയങ്ക ചതുര്‍വേദി പറഞ്ഞതായി മുസ്‌ലിം മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles