Current Date

Search
Close this search box.
Search
Close this search box.

തന്‍ശിഅ ഇസ്ലാമിക് അക്കാദമി: രണ്ടാം ഘട്ട പരീക്ഷ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: തന്‍ശിഅ ഇസ്ലാമിക് അക്കാദമിക്ക് കീഴില്‍ ക്യാമ്പസ് സെന്ററുകളില്‍ നടന്ന ‘സ്‌കൂളിംഗ് ഓണ്‍ ഇസ്ലാമിക് തോട്സ്’ കോഴ്‌സിന്റെ രണ്ടാം ഘട്ട പരീക്ഷ ഫലം ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് – ഹിബ.എം.എ( മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍) രണ്ടാം റാങ്ക് – ഹിബ.ആര്‍ (ഓള്‍ സെയിന്റ്സ് കോളേജ്, തിരുവനന്തപുരം) മൂന്നാം റാങ്ക്- മാജിദ് അലി. കെ.എം ( ചങ്ങരംകുളം,മലപ്പുറം)

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, തന്‍ശിഅ ഡയറക്ടര്‍ അജ്മല്‍ കെ.പി എന്നിവര്‍ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. പരീക്ഷ ഫലം തന്‍ശിഅ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ്: https://thanshia.com/result/result-oct-2018/

Related Articles