Current Date

Search
Close this search box.
Search
Close this search box.

സൗദിയിലെ സംഗീതോത്സവത്തില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍ 

റിയാദ്: സംഗീത പരിപാടിയായ എം.ഡി.എല്‍ബീസ്റ്റ് സൗണ്ട്‌സ്റ്റോം ഫെസ്റ്റിവല്‍ തലസ്ഥാനമായ റിയാദില്‍ ഞായറാഴ്ച സമാപിച്ചു. ചടങ്ങില്‍ വ്യത്യസ്ത സംഗീത കലാപരിപാടികള്‍ സംഘടിപ്പിച്ചു. നാല് ദിവസം നീണ്ടുനിന്ന സംഗീത ഉത്സവത്തിന് വലിയ ജനാവലിയാണ് ഒഴുകിയെത്തിയത്. ലോകത്തെ വലിയ സംഗീത ആഘോഷങ്ങളിലൊന്നായ പരിപാടിയില്‍ 732000 പേര്‍ പങ്കെടുത്തതായി സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി മേധാവി തുര്‍ക്കി അല്‍ ശൈഖ് പറഞ്ഞു.

2019ല്‍ ആരംഭിച്ച സംഗീത പരിപാടിയില്‍ വലിയ തോതില്‍ ആളുകള്‍ പങ്കെടുത്തിരുന്നു. പാശ്ചാത്യ സംഗീതത്തിന് നൃത്ത ചുവടുവെക്കാന്‍ അവസരം നല്‍കുന്ന പരിപാടിയിലെ മുഖ്യ പങ്കാളിത്തം യുവാക്കളും സ്ത്രീകളുമായിരുന്നു. സ്ത്രീകളും പുരുഷന്മാരുടെ ഒന്നിച്ചുള്ള പരിപാടികള്‍ക്കും, മറ്റ് ഗാന-നൃത്ത പരിപാടികള്‍ക്കും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കാലത്താണ് അനുമതില്‍ ലഭിക്കുന്നത്.

Related Articles