Current Date

Search
Close this search box.
Search
Close this search box.

ഉപരോധം നീക്കും വരെ ചെറുത്ത്‌നില്‍പ്പ് തുടരും: ഇറാന്‍

തെഹ്‌റാന്‍: ഇറാനു മേല്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കും വരെ തങ്ങളുടെ ചെറുത്ത് നില്‍പ്പ് തുടരുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള അലി ഖാംനഈ പറഞ്ഞു. ഉപരോധ നീക്കം ഉപയോഗശൂന്യമാണെന്ന തിരിച്ചറിവിലേക്ക് മറ്റു രാജ്യങ്ങള്‍ എത്തുന്നത് വരെ ഞങ്ങള്‍ ചെറുക്കും. രാജ്യത്തെ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗത്തിലാണ് ഖാംനഈ നിലപാട് ആവര്‍ത്തിച്ചത്. ഇവിടെ രണ്ട് പ്രശ്‌നങ്ങള്‍ ഉണ്ട് – ”ഉപരോധം ലംഘിക്കുക, അവ മറികടക്കുക”’ഉപരോധം നീക്കുക’ എന്നിവയാണത്.

ഉപരോധം നീക്കുന്നതിനുള്ള പാത ഞങ്ങള്‍ ഒരിക്കല്‍ പരീക്ഷിച്ചു, വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടത്തി, പക്ഷേ ഫലങ്ങളൊന്നും ലഭിച്ചില്ല, ഇറാന്‍ ഉപരോധം അസാധുവാക്കേണ്ടതുണ്ട്, അതിന് നിരവധി വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും പക്ഷേ അതിന് മികച്ച ഫലം ലഭിക്കും- ഖാംനഈ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഠിനാധ്വാനം, പുതുമയായ പ്രവര്‍ത്തനം എന്നിവയിലൂടെയും നമ്മുടെ സമീപനങ്ങളുടെയും നമുക്ക് ഉപരോധങ്ങളെ മറികടക്കാന്‍ കഴിയും, മറുവശത്ത് ഉപരോധം ഫലപ്രദമല്ലെന്ന് അവര്‍ കാണുന്നു, ക്രമേണ ഇതിന് അനുമതി നല്‍കുന്നത് നിര്‍ത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015 മുതല്‍ യു..എസിന്റെ നേതൃത്വത്തില്‍ ഇറാനു മേല്‍ സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

 

Related Articles