Current Date

Search
Close this search box.
Search
Close this search box.

ആണവ സമ്പുഷ്ടീകരണത്തിന്റെ പരിധിയുയര്‍ത്തുമെന്ന് ഇറാന്‍

തെഹ്‌റാന്‍: തങ്ങളുടെ ആണവ സമ്പുഷ്ടീകരണത്തിന്റെ പരിധിയുയര്‍ത്തുമെന്ന ഭീഷണിയുമായി ഇറാന്‍. 2015ല്‍ ഇറാന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ആണവ കരാറിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. കരാറില്‍ നിന്ന് യു.എസ് പിന്മാറി ഒരു വര്‍ഷം പിന്നിട്ട വേളയിലാണ് ഇറാന്റെ പുതിയ പ്രഖ്യാപനം.

ഇറാന്‍ കരാറിലെ വാഗ്ദാനങ്ങള്‍ പാലിക്കാതെ യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്നാണ് റൂഹാനി കഴിഞ്ഞ ദിവസം പറഞ്ഞത്. കരാറിലെ ശേഷിക്കുന്ന രാജ്യങ്ങളായ യു.കെ,ഫ്രാന്‍സ്,ജര്‍മനി,ചൈന,റഷ്യ എന്നീ രാജ്യങ്ങളോടാണ് റൂഹാനി ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിലെ തത്സമയ ടെലിവിഷന്‍ പരിപാടിയിലൂടെ ജനങ്ങളോട് സംസാരിക്കവെയാണ് റൂഹാനി ഇക്കാര്യം പറഞ്ഞത്.

Related Articles