Current Date

Search
Close this search box.
Search
Close this search box.

പുതുവര്‍ഷാരംഭത്തില്‍ പുതു കാഴ്ചകളുമായി ടീന്‍ ഇന്ത്യ ജില്ലാ കൗമാര സമ്മേളനങ്ങള്‍

പാലക്കാട്: ‘ജീവിതം വര്‍ണ്ണാഭമാക്കാം’ എന്ന തലക്കെട്ടില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ടീന്‍ ഇന്ത്യയുടെ ജില്ലാ കൗമാര സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കാസര്‍ഗോഡ് ജില്ലയില്‍ തുടക്കം കുറിച്ച സമ്മേളനം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ സമ്മേളനങ്ങളും പൂര്‍ത്തിയായി. കുട്ടികള്‍ക്ക് പുതു കാഴ്ചകളും അനുഭവങ്ങളും പകര്‍ന്നു നല്‍കുന്നതാണ് കൗമാര സമ്മേളനങ്ങള്‍. വര്‍ണ്ണാഭമായ പരിപാടികളാണ് കൗമാര സമ്മേളനത്തിന്റെ പ്രത്യേകത.

റോഡ് ഷോയില്‍ ടീന്‍ ഇന്ത്യയുടെ ലോഗോയിലെ എട്ട് വര്‍ണ്ണങ്ങളിലുള്ള പ്ലാറ്റൂണുകളായാണ് കൗമാരക്കാര്‍ അണിനിരന്നത്. മുദ്രാ ഗീതങ്ങള്‍, പ്ലക്കാര്‍ഡുകള്‍, ഇന്റര്‍നാഷണല്‍ ബാനറുകള്‍, ബാന്‍ഡ് മേളം, കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, സ്‌കേറ്റിംഗ്, ചലിക്കുന്ന ഫുട്‌ബോള്‍ മൈതാനം വിവിധ സാമൂഹിക വിഷയങ്ങള്‍ പ്രതിപാദിക്കുന്ന വൈവിധ്യമാര്‍ന്ന ഫ്‌ലോട്ടുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാ ആവിഷ്‌കാരങ്ങള്‍ റോഡ് ഷോക്ക് മാറ്റുകൂട്ടി.

പാലക്കാട് വിക്ടോറിയ കോളേജില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഡിജിറ്റല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ജനങ്ങളെ വിസ്മയിപ്പിക്കുന്നതായിരുന്നു. ‘ജീവിതം വര്‍ണ്ണാഭമാക്കാം’ എന്ന പ്രമേയത്തെ വിശദീകരിക്കുന്ന കലാരൂപങ്ങളായിരിന്നു കൗമാര സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണീയത. ജില്ലയിലെ ടീന്‍ ഇന്ത്യ പ്രതിഭകള്‍ അവതരിപ്പിച്ച കോല്‍ക്കളി, സംഗീതശില്പം, വട്ടപ്പാട്ട്, മിമിക്രി തുടങ്ങിയ കലാ ആവിഷ്‌കാരങ്ങള്‍ അവതരണ മികവ് കൊണ്ടും ആശയ ഉള്ളടക്കം കൊണ്ടും മികവുറ്റതായിരുന്നു.

പൊതുസമ്മേളനത്തില്‍ വ്യത്യസ്ത മേഖലയില്‍ മികവ് തെളിയിച്ച കൗമാരക്കാരെ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്തു. കേരള ശൂറ അംഗം ടി മുഹമ്മദ് വേളം, ടീന്‍ ഇന്ത്യ സംസ്ഥാന അസി.കോഡിനേറ്റര്‍ ജലീല്‍ മോങ്ങം, ടീന്‍ ഇന്ത്യ സംസ്ഥാന ക്യാപ്റ്റന്‍മാരായ നബ്ഹാന്‍ കെ.സി, ദില്‍റുബ ശര്‍ഖി, ടീന്‍ ഇന്ത്യ ജില്ലാ രക്ഷാധികാരി ബഷീര്‍ ഹസന്‍ നദ് വി,
എസ്.ഐ.ഒ . ജില്ലാ പ്രസിഡന്റ് അനീസ് തിരുവാഴാംകുന്ന്, ജി.ഐഒ . ജില്ലാ പ്രസിഡന്റ് ഹനാന്‍.പി നസീര്‍ , ടീന്‍ ഇന്ത്യ ജില്ലാ കോഡിനേറ്റര്‍
നജീബ് ടീന്‍ ഇന്ത്യ ജില്ലാ ക്യാപ്റ്റന്‍ റിഷാന്‍ ഇബ്രാഹിം, സമ്മേളന ജനറല്‍ കണ്‍വീനര്‍ അബ്ദുസ്സലാം മേപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.

Related Articles