Current Date

Search
Close this search box.
Search
Close this search box.

മുന്നാക്ക സംവരണം: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് സ്റ്റാലിന്‍

ചെന്നൈ: മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് സ്റ്റാലിന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 12ന് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിലാണ് യോഗം.

2019ലാണ് പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണം പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്കായി കേന്ദ്രം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും സംവരണ ക്വാട്ട അവതരിപ്പിച്ചത്. എന്നാല്‍ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കും അഞ്ച് ഏക്കറില്‍ കൂടുതല്‍ കൃഷിഭൂമിയോ 1,000 ചതുരശ്ര അടി വാസസ്ഥലമോ ഉള്ള കുടുംബങ്ങളിലെ വ്യക്തികള്‍ക്കും സംവരണത്തിന് അര്‍ഹതയില്ലെന്നാണ് ചട്ടം.

പ്രവേശനത്തിലും ജോലിയിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നല്‍കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഭരണഘടനാ ലംഘനമല്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി തിങ്കളാഴ്ച നടപടി ശരിവച്ചിരുന്നു. തുടര്‍ന്നാണ് തമിഴ്‌നാട് യോഗം വിളിക്കാന്‍ തീരുമാനിച്ചത്.

 

Related Articles