Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ മാനിക്കണം; താലിബാനോട് യു.എന്‍

കാബൂള്‍: താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥയില്‍ യു.എന്‍ മനുഷ്യാവകാശ മേധാവി കടുത്ത ആശങ്ക രേഖപ്പെടുത്തി. താലിബാന്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ മാനിക്കാനുള്ള പ്രതിബദ്ധത കാട്ടണമെന്നും യു.എന്‍ അവകാശ വിഭാഗം മേധാവി മിഷേല്‍ ബാഷ്‌ലറ്റ് പറഞ്ഞു.

താലിബാന്റെ മൗലികമായ ചുവന്ന രേഖ എന്നത് അവരുടെ സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള പെരുമാറ്റവും, വിദ്യാഭ്യാസം, സഞ്ചാര സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങി അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളാല്‍ നിര്‍ണ്ണയിക്കുന്ന സ്വാതന്ത്ര്യത്തിനുള്ള അവരുടെ അവകാശങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ചാണ്.

അഫ്ഗാനിസ്ഥാനിലെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലുമായി ബന്ധപ്പെട്ട പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles