Current Date

Search
Close this search box.
Search
Close this search box.

ഭരണത്തില്‍ വംശീയ വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുമെന്ന് താലിബാന്‍

കാബൂള്‍: രാജ്യത്ത് വിവിധ വിഭാഗങ്ങളെ ഉള്‍കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് താലിബാന്‍. ഈ മാസാദ്യത്തില്‍ പാശ്ചാത്യ പിന്തുണയുള്ള ഭരണകൂടത്തെ അട്ടമറിച്ചതിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍.

രാജ്യത്തെ എല്ലാ വംശീയ, ഗോത്ര പശ്ചാത്തങ്ങളില്‍ നിന്നുള്ള നേതാക്കളെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അല്‍ജസീറയോട് പറഞ്ഞു. പുതിയ സര്‍ക്കാറിന്റെ ഭാഗമായി ഏകദേശം പത്തിലധികം പേരുകള്‍ പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. രൂപീകരിക്കപ്പെടുന്ന സര്‍ക്കാറിന്റെ കാലാവധി നിലവില്‍ വ്യക്തമല്ല.

രാജ്യത്തെ സംഘട്ടനത്തിന്റെയും രാഷ്ട്രീയത്തിന്റെയും കേന്ദ്രമാണ് അഫ്ഗാനിസ്ഥാനിലെ വൈവിധ്യമാര്‍ന്ന വംശീയത. 40 മില്യണ്‍ ജനങ്ങളുള്ള രാജ്യത്ത് ഒരു വംശീയ വിഭാഗത്തിനും നിര്‍ണായക ഭൂരിപക്ഷമില്ല.

Related Articles