Current Date

Search
Close this search box.
Search
Close this search box.

‘ഇസ്‌ലാം അനുവദിച്ചത് തടയാന്‍ ഞാനാരാണ്’; സ്ത്രീകളുടെ അവകാശങ്ങള്‍ എടുത്തുപറഞ്ഞ് താലിബാന്‍ നേതാവ്

കാബൂള്‍: സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും സംരഭകത്വത്തിനുമുള്ള അവകാശം ഇസ്‌ലാം അനുവദിച്ചുനല്‍കുന്നുണ്ടെന്ന് താലിബാന്‍ ഉദ്യോഗസ്ഥന്‍ സാദിഖ് ആഖിഫ് മുഹാജിര്‍. സെക്കന്‍ഡറി വിദ്യാലയത്തിലെ പെണ്‍കുട്ടികള്‍ക്കും തൊഴിലിടത്തിലെ സ്ത്രീകള്‍ക്കും സുരക്ഷിതമായ അന്തരീക്ഷമൊരുക്കാന്‍ താലിബാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അഖിഫ് മുഹാജിര്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനും സംരഭകത്വത്തിനുമുള്ള അവകാശം ഇസ്‌ലാം നല്‍കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. ഇസ്‌ലാം അനുവദിച്ചത് തടയാന്‍ ഞാനാരാണ് -താലിബാന്‍ ധാര്‍മിക മന്ത്രാലയത്തിന്റെ വക്താവ് സാദിഖ് ആഖിഫ് മുഹാജിര്‍ അല്‍ജസീറയോട് പറഞ്ഞു. താലിബാന്‍ അധികാരത്തിലേറി ഒരുവര്‍ഷത്തിന് ശേഷമാണ് മുഹാജിറിന്റെ പ്രതികരണം.

പെണ്‍കുട്ടികളുടെ സെകന്‍ഡറി വിദ്യാഭ്യാസത്തിനുള്ള അനുമതിയുള്‍പ്പെടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് പുതിയ താലിബാന്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുയിരുന്നു. താലിബാന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര വിമര്‍ശനവും ഉയര്‍ന്നിരുന്നു. ആഗ്സ്റ്റ് 15ന് അധികാരത്തിലേറിയതിന് ശേഷം, താലിബന്‍ സ്ത്രീകളുടെ അവകാശവും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പുനല്‍കിയിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles