Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായി താലിബാന്‍

കാബൂള്‍: താലിബാന്‍ പ്രതിരോധ സൈന്യത്തിന്റെ അധികാരത്തിലുണ്ടായിരുന്ന രാജ്യത്തെ അവസാനത്തെ മേഖലയായ പഞ്ചശീര്‍ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായി താലിബാന്‍ വക്താവ് ദബീഹുല്ല മുജാഹിദ്. പഞ്ചശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ കവാടത്തിന് മുന്നില്‍ താലിബാന്‍ അംഗങ്ങള്‍ നിലയുറപ്പിച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ തിങ്കളാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു. താലിബാന്‍ സൈന്യത്തോട് പോരാടുന്ന എതിര്‍ വിഭാഗം നേതാവ് അഹ്‌മദ് മസൂദില്‍ നിന്ന് അടിയന്തിര പ്രതികരണമുണ്ടായിട്ടില്ല.

അഫ്ഗാനിസ്ഥാനിലെ അവസാനത്തെ താലിബാന്‍ വിരുദ്ധ സൈന്യം യുദ്ധമുഖത്തെ ഗണ്യങ്ങള്‍ നഷ്ടങ്ങള്‍ സമ്മതിക്കുകയും, വെടിനിര്‍ത്തലിന് തിങ്കളാഴ്ച രാവിലെ ആഹ്വാനം ചെയ്യുകയും ചെയ്തു. യു.എസ് പിന്‍വാങ്ങിയതിന് ശേഷമുള്ള അരാജകത്വപൂര്‍ണമായ അവസ്ഥ കൈകാര്യം ചെയ്യുന്നതിന് യു.എസ് ഉന്നത നയതന്ത്രജ്ഞന്‍ ഖത്തറിലേക്ക് യാത്ര തിരിക്കുകയാണ്.

താലിബാന്‍ സൈന്യം പഞ്ചശീറില്‍ സൈനിക നടപടി അവസാനപ്പിക്കുകയും, സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യണമെന്ന നിര്‍ദേശം എന്‍.ആര്‍.എഫ് (National Resistance Front) പ്രസ്താവനയിലൂടെ അറിയിച്ചു. അതിന് പകരമായി സൈനിക നടപടിയില്‍ നിന്ന് ഞങ്ങളുടെ സൈന്യത്തെ തടയുന്നതിന് ഞങ്ങള്‍ നിര്‍ദേശം നല്‍കുമെന്ന് പ്രസ്താവനയില്‍ പറയഞ്ഞതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles