Current Date

Search
Close this search box.
Search
Close this search box.

തബസ്സും ഷെയ്ഖിന്റെ മധുരപ്രതികാരത്തിന് അഭിനന്ദനപ്രവാഹം

ബംഗളൂരു: ഹിജാബ് നിരോധിച്ചതിന്റെ പേരില്‍ പഠനം പാതിവഴിയില്‍ മുടങ്ങിയിട്ടും സംഘ്പരിവാര്‍ ഭരണകൂടത്തോട് മനോഹരമായി മധുരപ്രതികാരം ചെയ്ത കര്‍ണാടകയിലെ തബസ്സും ഷെയ്ഖ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കര്‍ണാടക പി.യു.സി രണ്ടാം വര്‍ഷ പരീക്ഷയില്‍ 600ല്‍ 593 മാര്‍ക്ക് നേടി ഒന്നാം റാങ്ക് നേടിയായിരുന്നു പ്രതിസന്ധികളെ തരണം ചെയ്ത് തബസ്സും മറുപടി നല്‍കിയത്. ആര്‍ട്‌സ് വിഭാഗത്തില്‍ 98.3 ശതമാനം മാര്‍ക്ക് ആണ് തബസ്സും നേടിയത്. ബംഗളൂരു എന്‍.എം.കെ.ആര്‍.വി വനിത പി.യു കോളേജ് വിദ്യാര്‍ത്ഥിനിയാണ്.

കഴിഞ്ഞ വര്‍ഷമാണ് കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബിന് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് നിരവധി ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഗേറ്റിന് പുറത്ത് വെച്ച് ഹിജാബ് അഴിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ചിലര്‍ ടി.സി വാങ്ങി പോകുകയും ചെയ്തിരുന്നു. സംഭവം ദേശീയതലത്തില്‍ തന്നെ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഫലം പുറത്തുവന്നപ്പോഴാണ് ഇതേ ഹിജാബ് വിലക്കിന്റെ പ്രതിസന്ധി നേരിട്ട തബസ്സും ഒന്നാം റാങ്ക് നേടി ഏവരുടെയും കൈയടി നേടിയത്. ഫലം പുറത്തുവന്നതിന് പിന്നാലെ തബസ്സുമിന് അഭിനന്ദനപ്രവാഹമാണ്. നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും നിരവധി പേരാണ് തബസ്സുമിനെയും അവരുടെ മാതാപിതാക്കളെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. ശശി തരൂര്‍ എം.പി, രാജ് ദീപ് സര്‍ദേശായി, സാഗരിക ഘോഷ്, പ്രശാന്ത് ഭൂഷണ്‍, ഡോ. എസ്.വൈ ഖുറേശി, സ്വാതി ചതുര്‍വേദി തുടങ്ങി നിരവധി പേര്‍ തബസ്സുമിന്റെ വീഡിയോയും ചിത്രവുമടക്കം ട്വീറ്റ് ചെയ്തു.

 

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles