Current Date

Search
Close this search box.
Search
Close this search box.

2011ന് ശേഷം ആദ്യമായി യു.എ.ഇ സന്ദര്‍ശിച്ച് ബശ്ശാര്‍ അസദ്

അബൂദബി: വര്‍ഷങ്ങള്‍ക്ക് ശേഷം യു.എ.ഇ സന്ദര്‍ശിച്ച് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ്. 2011ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അസദ് ദുബൈയിലെത്തുന്നത്. വെള്ളിയാഴ്ച അബൂദബിയിലെത്തിയ അസദ് ദുബൈ ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമുമായി കൂടിക്കാഴ്ച നടത്തി. സിറിയന്‍ പ്രസിഡന്‍സിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. അബൂദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായും അദ്ദേഹം ചര്‍ച്ച നടത്തി.

ഈ സന്ദര്‍ശനം സിറിയയുടെയും മുഴുവന്‍ മേഖലയുടെയും സമാധാനത്തിന്റെയും സ്ഥിരതയുടെയും തുടക്കമാകുമെന്ന് യോഗത്തില്‍ ഷെയ്ഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു. അല്‍-അസാദിനെ സ്ഥാനഭ്രഷ്ടനാക്കുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തര കലാപത്തിന്റെ 11ാം വാര്‍ഷികം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അസദ് ദുബൈയിലെത്തിയത്.

അസദും അല്‍ മക്തൂമും തമ്മിലുള്ള കൂടിക്കാഴ്ച ആത്യന്തികമായി ‘ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനുള്ള സാമ്പത്തിക, നിക്ഷേപ, വാണിജ്യ തലങ്ങളിലെ സാധ്യതകളും ചര്‍ച്ച ചെയ്‌തെന്നും സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു.

സിറിയയുടെ പ്രാദേശിക അഖണ്ഡത, രാജ്യത്ത് നിന്ന് വിദേശ സേനയെ പിന്‍വലിക്കല്‍ തുടങ്ങിയ ‘പൊതു ആശങ്കയുള്ള വിഷയങ്ങള്‍’ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles