Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍: ഇദ്‌ലിബിലേക്ക് മടങ്ങിയത് 35,000 സിറിയക്കാര്‍

ദമസ്‌കസ്: സിറിയയില്‍ യുദ്ധ മുന്നണിയിലുള്ളവര്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചതോടെ ഇദ്‌ലിബിലേക്കുള്ള സിറിയക്കാരുടെ മടങ്ങിവരവ് ആരംഭിച്ചു. കഴിഞ്ഞ ദിവസം 35000ത്തോളം പേരാണ് മടങ്ങിയെത്തിയത്. തുര്‍ക്കിയും റഷ്യയും മുന്‍കൈയെടുത്താണ് സിറിയന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്യത്തിലെത്തിച്ചത്.

വടക്കുകിഴക്കന്‍ സിറിയയില്‍ നിന്നും യുദ്ധഭീതിയെത്തുടര്‍ന്ന് പലായനം ചെയ്ത കുടുംബങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിയെത്തിയത്. ഇവരുടെ വിവരങ്ങള്‍ സിറിയന്‍ ഭരണകൂടം ശേഖരിക്കുന്നുണ്ട്.

കഴിഞ്ഞ ജനുവരി 12ന് തുര്‍ക്കിയും റഷ്യയും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സിറിയയിലെ അസദ് ഭരണകൂടവും സഖ്യസൈന്യവും ഉടമ്പടി ലംഘിച്ച് നിരന്തരം ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷയമായി സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണ്. മേഖലയില്‍ റഷ്യ അസദ് സൈന്യത്തെയും തുര്‍ക്കി വിമത സൈന്യത്തെയുമാണ് പിന്തുണക്കുന്നത്.

Related Articles