Current Date

Search
Close this search box.
Search
Close this search box.

പുതുചരിത്രം: ജര്‍മന്‍ നഗരത്തിലെ മേയറായി സിറിയന്‍ അഭയാര്‍ത്ഥി

ബെര്‍ലിന്‍: ജര്‍മന്‍ നഗരത്തില്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് പുതുചരിത്രം കുറിച്ച് സിറിയന്‍ അഭയാര്‍ത്ഥി റയാന്‍ അല്‍ഷെബില്‍. യുദ്ധത്തില്‍ തകര്‍ന്ന സിറിയയില്‍ നിന്ന് ജര്‍മനിയില്‍ അഭയാര്‍ത്ഥിയായെത്തിയ റയാന്‍ ആണ് കഴിഞ്ഞ ദിവസം ഓസ്റ്റല്‍െൈഷം എന്ന ജര്‍മ്മന്‍ നഗരത്തിന്റെ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രത്തില്‍ ഇടം നേടിയത്.

സ്റ്റട്ട്ഗാര്‍ട്ട് നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ (18.6 മൈല്‍) അകലെയുള്ള ഓസ്റ്റല്‍ഷൈമിന്റെ മേയറായി വെള്ളിയാഴ്ച വൈകുന്നേരം നടന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ചായിരുന്നു സ്ഥാനാരോഹണം. 29 കാരനായ റയാന്‍ സിറിയയില്‍ നിന്ന് എട്ട് വര്‍ഷം മുമ്പാമ് യുദ്ധം മൂലം രക്ഷപ്പെട്ട് ജര്‍മനിയിലെത്തിയത്.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 55.4 ശതമാനം കേവല ഭൂരിപക്ഷത്തോടെയാമ് അല്‍ഷെബലിനെ ടൗണ്‍ ഹാളിന്റെ പുതിയ തലവനായി റയാനെ തിരഞ്ഞെടുത്തത്. ജര്‍മ്മനിയില്‍ വന്ന് ഒരു ജര്‍മ്മന്‍ മുനിസിപ്പാലിറ്റിയുടെ മേയറായ മറ്റൊരു അഭയാര്‍ത്ഥിയെ ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഇതൊരു ലിബറല്‍ രാജ്യമാണ്. ഇവിടെ എന്തെങ്കിലും ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അതിനുള്ള അവസരം ലഭിക്കും,” റയാന്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Related Articles