Current Date

Search
Close this search box.
Search
Close this search box.

സിറിയ: രണ്ട് മാസത്തിനിടെ പലായാനം ചെയ്തത് അഞ്ച് ലക്ഷം പേര്‍

ദമസ്‌കസ്: ആഭ്യന്തര യുദ്ധം മൂലം സംഘര്‍ഷഭരിതമായ സിറിയയില്‍ നിന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ നാടുവിട്ടത് അഞ്ച് ലക്ഷം പേരെന്ന് യു.എന്‍. വിമതരുടെ ശക്തികേന്ദ്രമായ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ നിന്നുമാണ് ഇത്രയുമധികം പേര്‍ കൂട്ട പലായനം നടത്തിയത്.

രൂക്ഷമായ മാനുഷിക പ്രതിസന്ധിയാണ് മേഖല നേരിട്ടുകൊണ്ടിരിക്കുന്നത് എന്നാണ് യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പറഞ്ഞത്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍5,2000 പേരാണ് അവരുടെ വീടും നാടും വിടേണ്ടി വന്നത്. അതില്‍ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണ് യു.എന്‍ വക്താവ് ഡേവിഡ് സ്വാന്‍സണ്‍ പറഞ്ഞു. സ്ത്രീകളടക്കമുള്ള കൈയില്‍ കിട്ടിയ സാധനങ്ങളുമെടുത്ത് കിട്ടുന്ന ട്രക്കുകളില്‍ പലായനം ചെയ്യുന്നതിന്റെ ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles