Current Date

Search
Close this search box.
Search
Close this search box.

വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കുക, ഇല്ലെങ്കില്‍ ഞങ്ങളത് ചെയ്യും; യു.പി സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവിധ കുറ്റങ്ങള്‍ ചുമത്തി വിചാരണത്തടവുകാരായി ജയിലില്‍ കഴിയുന്നവര്‍ക്ക് ഉടന്‍ ജാമ്യം നല്‍കണമെന്നും ഇല്ലെങ്കില്‍ തങ്ങള്‍ക്ക് അത് ചെയ്യേണ്ടി വരുമെന്നും സുപ്രീം കോടതി യു.പി സര്‍ക്കാരിനെ അറിയിച്ചു. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും 10 വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാരെ വിട്ടയക്കാത്ത നടപടിയെയാണ് ചൊവ്വാഴ്ച സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. നടപടിയെടുത്തില്ലെങ്കില്‍ തങ്ങള്‍ നേരിട്ട് ഇടപെടും. സമാനമായ സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതിക്കും സുപ്രീം കോടതിയുടെ വിമര്‍ശനമുണ്ട്.

കൂടാതെ വിചാരണത്തടവുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ എസ്.കെ കൗള്‍, എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി. വിഷയത്തില്‍ ആഗസ്റ്റ് 17ന് കോടതി കൂടുതല്‍ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

Related Articles