Current Date

Search
Close this search box.
Search
Close this search box.

മഹല്ലുകള്‍ നേരിടുന്ന പ്രതിസന്ധികള്‍; ടേബിള്‍ ടോക്കുമായി സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: കോവിഡ് പശ്ചാത്തലത്തില്‍ മഹല്ലുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതിനും നടപ്പിലാക്കേണ്ട പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ച് ഗൗരവതരമായ ചിന്തകള്‍ക്ക് വേദിയായി സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ ”അതിജീവനം – ടേബിള്‍ ടോക്ക്”. കാര്‍ഷിക സംരംഭങ്ങള്‍ക്കും സ്വയം തൊഴിലവസരങ്ങള്‍ക്കും മഹല്ലുകള്‍ നേതൃത്വം നല്‍കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമെന്നും സാമൂഹിക മാറ്റത്തിന്റെ ചാലകശക്തികളായി മഹല്ലുകള്‍ മാറണമെന്നും ടാബിള്‍ ടോക്ക് ആഹ്വാനം ചെയ്തു.

കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ‘അതിജീവനം’ ഉപസമിതി ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. കേന്ദ്ര കാര്‍ഷിക മന്ത്രാലയം മാര്‍ക്കറ്റിങ് ഡിവിഷന്‍ അഡൈ്വസര്‍ പി.കെ.ഹമീദ് കുട്ടി ക്ലാസിന് നേതൃത്വം നല്‍കി. എസ്.എം.എഫ്. സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് പ്രാരംഭ പ്രാര്‍ത്ഥനയും സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ആമുഖ ഭാഷണവും നിര്‍വഹിച്ചു. ‘അതിജീവനം’ കോഡിനേറ്റര്‍ ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

 

Related Articles