Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: സൈനിക അട്ടിമറി ആഭ്യന്തര യുദ്ധം തടയാനെന്ന് സൈന്യം

ഖാര്‍തൂം: സൈനിക അട്ടിമറിയെ ന്യായീകരിച്ച് സുഡാന്‍ സായുധ സേന മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍. രാജ്യത്തെ ജനാധിപത്യ സര്‍ക്കാറിനെ പിരിച്ചുവിട്ടത് ആഭ്യന്തര യുദ്ധം തടയാനാണെന്ന് അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ പത്ര സമ്മേളനത്തില്‍ ചൊവ്വാഴ്ച പറഞ്ഞു. സൈനിക നടപടിക്കെതിരെ തെരുവില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്.

സായുധ സേനക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയക്കാരെ മാറ്റിനിര്‍ത്താന്‍ സൈന്യത്തിന് മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്ന് അല്‍ ബുര്‍ഹാന്‍ പറഞ്ഞു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ദീര്‍ഘകാലം ഭരണം നടത്തിയിരുന്ന ഉമര്‍ അല്‍ ബശീറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം നിലവില്‍ വന്ന
ജനാധിപത്യ സര്‍ക്കാറിനെയാണ് സൈന്യം അട്ടിമറിച്ചിരിക്കുന്നത്.

രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന അപകടമാണ് കഴിഞ്ഞ ആഴ്ചയില്‍ ഞങ്ങള്‍ സാക്ഷ്യംവഹിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്കിനെയും മന്ത്രസഭയിലെ അംഗങ്ങളെയും തിങ്കളാഴ്ച സൈന്യം പിടിച്ചുവെച്ചിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles