Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍ പത്രപ്രവര്‍ത്തകര്‍ രാജ്യത്ത് ആദ്യ സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ചു

ഖാര്‍തൂം: പതിറ്റാണ്ടുകള്‍ക്കിടെ രാജ്യത്ത് ആദ്യ സ്വതന്ത്ര പ്രൊഫഷണല്‍ യൂണിയന്‍ രൂപീകരിച്ച് സുഡാന്‍ പത്രപ്രവര്‍ത്തകര്‍. സൈനിക അട്ടിമറിക്ക് ശേഷം സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് യൂണിയന്‍ അംഗങ്ങള്‍ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യവും പ്രഫഷണിലസവും സംരക്ഷിക്കുന്നതിന് 30 വര്‍ഷത്തിലേറെയായി ഞങ്ങളുടെ സംയുക്തസംഘടനയെ വീണ്ടെടുക്കുകയെന്നതാണ് വിജയമെന്ന് മാധ്യമപ്രവര്‍ത്തകനായ വലീദ് അന്നൂര്‍ അല്‍ജസീറയോട് പറഞ്ഞു. യൂണിയന്‍ നേതൃത്വത്തിനായുള്ള വോട്ടിങ് ഞായറാഴ്ച നടന്നു. 1164 അംഗ യൂണിയനില്‍ 659 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. മുന്‍ പ്രസിഡന്റ് ഉമറുല്‍ ബശീറിനെതിരെ ഉയര്‍ന്നുവന്ന യൂണിയനുകളാണ് 2019ല്‍ അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലെ അട്ടിമറിക്ക് ശേഷം, സിവിലിയന്മാരുമായുള്ള അധികാരം പങ്കിടല്‍ സൈന്യം അവസാനിപ്പിച്ചിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles