Current Date

Search
Close this search box.
Search
Close this search box.

നൈല്‍ ഡാം: ചര്‍ച്ച പുന:രാരംഭിച്ച് ഈജിപ്ത്, സുഡാന്‍, എത്യോപ്യ

കൈറോ: മൂന്ന് രാജ്യങ്ങള്‍ ഭാഗവാക്കാവുന്ന നൈല്‍ നദിയോട് ചേര്‍ന്നുള്ള ബൃഹദ് ഡാമുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിച്ച് ഈജിപ്ത്, സുഡാന്‍, എത്യോപ്യ രാഷ്ട്രനേതാക്കള്‍. ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് കഴിഞ്ഞയാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈജിപ്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ച പുനരാരംഭിച്ചത്.

മൂന്ന് രാഷ്ട്രത്തെയും മന്ത്രിമാരും ആഫ്രിക്കന്‍ യൂണിയന്‍ പ്രതിനിധികളും യൂറോപ്യന്‍ യൂണിയന്‍, ലോക ബാങ്ക് വക്താക്കള്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ആരംഭിച്ച യോഗത്തിന്റെ ഭാഗമായത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു യോഗം. എത്യോപ്യയുടെ നേതൃത്വത്തില്‍ 4.6 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മിക്കുന്ന മെഗാ ഡാം പദ്ധതി അയല്‍രാഷ്ട്രങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലെത്തുകയായിരുന്നു. ഇതു സംബന്ധിച്ച് നേരത്തെ മൂന്ന് വട്ടം നടത്തിയ ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു.

ഈജിപ്തിലെ 97 ശതമാനം ജലസേചന-കൃഷി-കുടിവെള്ളത്തിനും നൈല്‍ നദിയെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ഇവിടെ ഡാം നിര്‍മിക്കുന്നത് ഭീഷണിയാണെന്നാണ് ഈജിപ്ത് ആരോപിക്കുന്നത്. അതേസമയം ഡാം നിര്‍മിച്ചാല്‍ തങ്ങളുടെ രാജ്യത്ത് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമാകും എന്നാല്‍ എത്യോപ്യ ഏകപക്ഷീയമായി ഡാമില്‍ വെള്ളം നിറച്ചാല്‍ കൂടുതല്‍ ജീവന്‍ ഭീഷണിയിലാകുമെന്നാണ് സുഡാന്റെ വാദം.

Related Articles