Current Date

Search
Close this search box.
Search
Close this search box.

സുഡാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഖാര്‍തൂം: രാജ്യത്തെ ദക്ഷിണ കുര്‍ദുഫാന്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുഡാന്‍ ഭരണകൂടം. സംസ്ഥാനത്ത് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സുഡാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

പ്രാദേശിക ഭരണകൂടം സമയാസമയങ്ങളില്‍ പൊതു സാഹചര്യം നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയുമാണ്. എന്നാല്‍, ഇന്നത്തെ സംഭവം ദുഃഖകരവും കയ്‌പേറിയതുമാണെന്ന് സംസ്ഥാന ഭരണാധികാരി മൂസ മഹ്‌മൂദ് പറഞ്ഞു. സംസ്ഥാനത്തിന്റെ സുരക്ഷയും സുസ്ഥിരതയും വീണ്ടെടുക്കുന്നതുവരെ സര്‍ക്കാറിന് വിശ്രമമില്ലെന്നും സ്വസ്ഥമായി ജീവിക്കുന്ന പൗരന്മാരെ ഭയപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യുന്ന ഒരാളെയും വെറുതെ വിടുകയില്ലെന്നും മൂസാ മഹ്‌മൂദ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സുരക്ഷാ സമിതിയുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles