Current Date

Search
Close this search box.
Search
Close this search box.

20 വര്‍ഷത്തിനു ശേഷം യു.എസില്‍ അംബാസിഡറെ നിയമിച്ച് സുഡാന്‍

കാര്‍തൂം: ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം യു.എസില്‍ അംബാസിഡറെ നിയമിച്ച് സുഡാന്‍. സുഡാനില്‍ ഏകാധിപത്യ ഭരണാധികാരിയായിരുന്ന ഉമര്‍ അല്‍ ബഷീറിന്റെ പതനത്തിനു ശേഷമാണ് ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അംബാസിഡറെ നിശ്ചയിച്ചത്.

2019 ഏപ്രിലിലാണ് ഉമര്‍ ബഷീറിനെ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് താഴെയിറക്കിയത്. കഴിഞ്ഞ ഡിസംബറില്‍ സുഡാനിലെ നിലവിലെ പ്രധാനമന്ത്രി യു.എസ് സന്ദര്‍ശിക്കുകയും തുടര്‍ന്ന് ഇരു രാജ്യങ്ങളും പരസ്പരം അംബാസിഡര്‍മാരെ നിയോഗിക്കാന്‍ ധാരണയിലെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നൂറുദ്ദീന്‍ സാതിയെയാണ് സുഡാന്‍ അംബാസിഡറായി നിശ്ചയിച്ചത്. ഇത് യു.എസ് അംഗീകരിച്ചതായി സുഡാന്‍ അറിയിച്ചു.

Related Articles