Current Date

Search
Close this search box.
Search
Close this search box.

പര്‍ദ്ദയണിഞ്ഞ് ബോളിവുഡ് ഗാനത്തിന് നൃത്തം; മഗളൂരു സെന്റ് ജോസഫ് കോളേജിലെ പരിപാടി വിവാദത്തില്‍

മംഗളൂരു: പര്‍ദ്ദയണിഞ്ഞ് ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്ത മഗളൂരു സെന്റ് ജോസഫ് കോളേജിലെ പരിപാടി വിവാദത്തില്‍. ഹിന്ദി സിനിമ ഗാനത്തിനാണ് പര്‍ദ്ദയണിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് ചെയതത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തു. മഗളൂരു സെന്റ് ജോസഫ്‌സ് എന്‍ജിനിയറിങ് കോളേജില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോളേജിലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഒരു സമുദായത്തെ പരിഹസിക്കുന്ന തരത്തില്‍ നൃത്തം അവതരിപ്പിച്ച് വിവാദമായത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് കോളേജ് അധികൃതര്‍ സംഭവത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്. ഈ പരിപാടി അനുമതിയില്ലാതെയാണ് ഡാന്‍സ് നടത്തിയതെന്നും മതമൈത്രി തകര്‍ക്കുന്ന പരിപാടിക്ക് കോളേജ് പിന്തുണക്കില്ലെന്നും അറിയിച്ച് നാല് വിദ്യാര്‍ത്ഥികളെ അധികൃതര്‍ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

‘സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പില്‍ മുസ്ലീം സമുദായത്തിലെ തന്നെ വിദ്യാര്‍ത്ഥികാണ് പരിപാടിക്കിടെ സ്റ്റേജില്‍ കയറി നൃത്തം ചെയ്തതെന്നും സമുദായങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദത്തിന് കോട്ടം വരുത്തുന്ന ഒരു പ്രവര്‍ത്തനത്തെയും കോളേജ് പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും കോളേജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സെന്റ് ജോസഫ്‌സ് എന്‍ജിനിയറിങ് കോളേജിന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് പ്രസ്താവനയിറക്കിയത്. അതേസമയം, ഡാന്‍സ് കളിച്ച വിദ്യാര്‍ത്ഥികള്‍ ആരാണെന്ന് പുറത്തുവന്നിട്ടില്ല.

 

Related Articles