Current Date

Search
Close this search box.
Search
Close this search box.

ആക്രമണം നിര്‍ത്തൂ, ചര്‍ച്ച തുടങ്ങൂ; ഹൂതികളോട് യു.എസ്

വാഷിങ്ടണ്‍: കഴിഞ്ഞ ആഴ്ചകളില്‍ തുടര്‍ച്ചയായി സൗദിയിലും മറ്റും വ്യോമാക്രമണങ്ങള്‍ തുടരുന്ന യെമനിലെ ഹൂതികളോട് ആക്രമണം നിര്‍ത്താന്‍ ആവശ്യപ്പെട്ട് അമേരിക്ക. യെമനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള രാഷ്ട്രീയ പ്രക്രിയയില്‍ ഏര്‍പ്പെടാന്‍ സന്നദ്ധത കാണിക്കണമെന്നും ആക്രമണം നിര്‍ത്തി ചര്‍ച്ച ആരംഭിക്കൂവെന്നുമാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഹൂതി സായുധ സംഘത്തോട് ആവശ്യപ്പെട്ടത്.

ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ കഴിഞ്ഞ ആഴ്ചകളായി സൗദി അറേബ്യയില്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാതലത്തിലാണ് യു.എസിന്റെ ഇടപെടല്‍. ഹൂതി പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ഉടന്‍ തന്നെ ആക്രമണം അവസാനിപ്പിച്ച് ചര്‍ച്ചകള്‍ ആരംഭിക്കേണ്ടതുണ്ട്- യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

2014ല്‍ യെമനില്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള സര്‍ക്കാരിനെ ഹൂതി വിമതര്‍ അട്ടിമറിച്ചതിനു ശേഷമാണ് സൗദി അറേബ്യ യെമനില്‍ സൈനികമായ ഇടപെടല്‍ ആരംഭിച്ചത്. പിന്നീട് ഹൂതികള്‍ തലസ്ഥാനമായ സന്‍ആ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. യെമനിലെ സൗദിയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് ഹൂതികള്‍ ഇടക്കിടെ സൗദിക്കു നേരെ വ്യോമാക്രമണം ശക്തമാക്കാറുള്ളത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പരിഹാരം കാണുമെന്ന് ബൈഡന്‍ നേരത്തെ സൂചന നല്‍കിയിരുന്നു.

Related Articles