Current Date

Search
Close this search box.
Search
Close this search box.

ബഹിഷ്‌കരണം ഫലം കണ്ടു; തകര്‍ന്നടിഞ്ഞ് സ്റ്റാര്‍ബക്‌സിന്റെ ഓഹരി

വാഷിങ്ടണ്‍: ഇസ്രായേലിനെ പരസ്യമായി അനുകൂലിച്ച് രംഗത്തെത്തിയതിന് ആഗോള കോഫി ബ്രാന്‍ഡ് ആയ സ്റ്റാര്‍ ബക്‌സിനെതിരെ നടന്ന ബഹിഷ്‌കരണ ക്യാംപയിന്‍ ഫലം കണ്ടു. ഓഹരി വിപണിയില്‍ സ്റ്റാര്‍ ബക്‌സിന്റെ മൂല്യം കുത്തനെ ഇടിഞ്ഞ കമ്പനിക്ക് കോടികളുടെ നഷ്ടമാണ് കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായത്.

യു.എസ് കുത്തക കമ്പനിയായ സ്റ്റാര്‍ ബക്‌സ് കോര്‍പറേഷന്‍ ലോകത്തെ തന്നെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന കോഫി ബ്രാന്‍ഡ് ആണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 12 ബില്യണ്‍ യു.എസ് ഡോളര്‍ ആണ് കമ്പനിയുടെ നഷ്ടം. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ 9.4 ശതമാനം ആണിത്.

ആഗോളതലത്തില്‍ തന്നെ സ്റ്റാര്‍ ബക്‌സ് അടക്കമുള്ള കമ്പനികള്‍ക്കെതിരെ ഫലസ്തീന്‍ അനുകൂല സംഘടനകളും ഐക്യദാര്‍ഢ്യ സമിതികളും സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക ക്യാംപയിന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഓഹരി വിപണിയില്‍ രണ്ടാഴ്ചയോളം തുടര്‍ച്ചയായി ഓഹരികള്‍ക്ക് ഇടിവ് നേരിട്ടിരുന്നു. 1992ന് കമ്പനി നേരിടുന്ന ഏറ്റവും വലിയ നഷ്ടം കൂടിയാണിത്. 1971ല്‍ ആരംഭിച്ച കമ്പനിക്ക് 84 രാഷ്ട്രങ്ങളിലായി 35000ലേറെ ഔട്ട്‌ലെറ്റുകള്‍ ഉണ്ട്.

Related Articles