Current Date

Search
Close this search box.
Search
Close this search box.

ഖത്തറിലേക്ക് എഫ്-35 വിമാനങ്ങള്‍ വില്‍ക്കുന്നതിനെ എതിര്‍ത്ത് ഇസ്രായേല്‍

തെല്‍അവീവ്: അമേരിക്ക ഖത്തറിന് അത്യാധുനിക എഫ്-35 യുദ്ധ വിമാനങ്ങള്‍ വില്‍പ്പന നടത്തുന്നതിനെ എതിര്‍ത്ത് ഇസ്രായേല്‍ വീണ്ടും രംഗത്ത്. ഞായറാഴ്ച ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം മന്ത്രി എലി കോഹന്‍ ആണ് ഇസ്രായേല്‍ സൈനിക റേഡിയോവില്‍ ഇടപാടിനെ എതിര്‍ത്തത്. മേഖലയില്‍ ഇസ്രായേല്‍ സൈനിക മേധാവിത്വം നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോയിറ്റേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഖത്തര്‍ എഫ്-35 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ അമേരിക്കയോട് ഔദ്യോഗിക അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഈ നീക്കത്തെ തങ്ങള്‍ എതിര്‍ക്കുമെന്നും ഈ മേഖലയിലെ സുരക്ഷയും സൈനിക മേധാവിത്വവുമാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഞങ്ങളുടെ മേഖല സ്വിറ്റ്‌സര്‍ലാന്റായി മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിലാണ് ഖത്തര്‍ ആദ്യമായി യു.എസിനോട് യുദ്ധ വിമാന ഇടപാടിനെ സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. യു.എസിന്റെ നേതൃത്വത്തില്‍ യു.എ.ഇയുമായുള്ള ഇസ്രായേല്‍ നയതന്ത്ര കരാര്‍ പ്രഖ്യാപനത്തിനു ശേഷമായിരുന്നു ഇത്.

 

Related Articles