Current Date

Search
Close this search box.
Search
Close this search box.

ലിബിയ: ഖദ്ദാഫിയുടെ മകന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നു

ട്രിപളി: രാജ്യത്ത് ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ലിബിയന്‍ മുന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിയുട മകന്‍ സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫി പേര് നല്‍കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രമുഖ വ്യക്തികളില്‍ ഒരാളാണ് സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫി. ഖലീഫ ഹഫ്തര്‍, പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബൈബ, പാര്‍ലമെന്റ് സ്പീക്കര്‍ അഖീല സ്വാലിഹ് എന്നിവരും പ്രസിഡന്റ് സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.

ലിബിയന്‍ ഭൂരിഭാഗം വിഭാഗങ്ങളും, വിദേശ ശക്തികളും ഡിസംബര്‍ 24ലെ തെരഞ്ഞെടുപ്പിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, എതിരാളികള്‍ അഭിപ്രായ വ്യത്യാസത്തിലാകയാല്‍ തെരഞ്ഞെടുപ്പ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. വെള്ളിയാഴ്ച പാരിസില്‍ നടന്ന സുപ്രധാന കോണ്‍ഫറന്‍സില്‍ വോട്ടെടുപ്പ് തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXV

Related Articles