Current Date

Search
Close this search box.
Search
Close this search box.

വിമോചന ചരിത്രങ്ങള്‍ അഭിമാനകരമായ നിലനില്‍പിനും മുന്നോട്ടുപോക്കിനും പ്രചോദനം: നഹാസ് മാള

കണ്ണൂര്‍: ഭരണകൂട ഭീകരതയുടെയും മുസ്ലിം വംശഹത്യാശ്രമങ്ങളുടെയും സാഹചര്യത്തില്‍ വിമോചന ചരിത്രപാഠങ്ങള്‍ അഭിമാനകരമായ നിലനില്‍പിനു പ്രചോദനമാകുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി കണ്ണൂരില്‍ മര്‍ഹൂം ഹനീഫ നഗറില്‍ സംഘടിപ്പിച്ച സ്റ്റേറ്റ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ അമിതാധികാരങ്ങളുടെയും, ഇസ്ലാമോഫോബിയ ബാധിച്ച സെക്യുലര്‍ നുണ പ്രചാരണങ്ങളുടെയും മുന്നില്‍ സ്വയം ക്ഷമിച്ച് അടങ്ങിയിരിക്കേണ്ടവരല്ലെന്നും, അതീവ ജാഗ്രതയോടെ സമുദായത്തിന്റെ മുന്നോട്ട്‌പോക്കിനാവശ്യമായ ആവിഷ്‌കാരങ്ങളേയും, നവീന ഭാവനകളെയും നിര്‍ണയിക്കാന്‍ മുസ്ലിം ചെറുപ്പക്കാര്‍ സജ്ജമാവണമെന്നും നഹാസ് മാള അഭിപ്രായപ്പെട്ടു.

പ്രതിസന്ധികാലത്ത് വിശ്വാസത്തെ ആത്മാഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചാലേ ചെറുപ്പത്തിന് സമൂഹത്തെ സ്വാധീനിക്കാനാകൂ. അതിനുള്ള വലിയ ഊര്‍ജ്ജം പകര്‍ന്ന് നല്‍കുന്ന ചരിത്രവും പാരമ്പര്യവും നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന നേതൃ ക്യാമ്പില്‍ വിവിധ സെഷനുകളിലായി ഐ പി എച്ച് ഡയറക്ടര്‍ കെ.ടി ഹുസൈന്‍, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം, ഐ അബ്ദുല്‍ അസീസ്, സംസ്ഥാന കൂടിയാലോചന സമിതിയംഗം ടി കെ ഫാറൂഖ്, ഗവേഷകന്‍ ഡോ. സാദിഖ് പി കെ, സോളിഡാരിറ്റി സംസ്ഥാന നേതാക്കളായ ശുഹൈബ് സി.ടി, അലിഫ് ഷുക്കൂര്‍, ഷിയാസ് പെരുമാതുറ, ജുമൈല്‍ പി പി, ശബീര്‍ കൊടുവള്ളി, ഒ. കെ ഫാരിസ് എന്നിവര്‍ പ്രതിനിധികളുമായി സംവദിക്കും. ശനിയാഴ്ച രാവിലെ സോളിഡാരിറ്റിയുടെ സംസ്ഥാന പ്രസിഡന്റ് പതാക ഉയര്‍ത്തി ആരംഭിച്ച സംഗമം ഞായറാഴ്ച ഉച്ചയോടുകൂടി സമാപിക്കും.

Related Articles