Current Date

Search
Close this search box.
Search
Close this search box.

‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ മുദ്രാവാക്യം വിളിച്ച് സ്വയം തീകൊളുത്തി യു.എസ് സൈനികന്‍

‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ മുദ്രാവാക്യം വിളിച്ച് സ്വയം തീകൊളുത്തി യു.എസ് സൈനികന്‍

വാഷിങ്ടണ്‍: ഫലസ്തീനുമേലുള്ള ഇസ്രായേലിന്റെ വംശഹത്യയില്‍ പ്രതിഷേധിച്ച് യു.എസിലെ ഇസ്രായേല്‍ എംബസിക്കു മുന്നില്‍ സ്വയം തീകൊളുത്തി യു.എസ് സൈനികന്‍. വാഷിംഗ്ടണിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ വെച്ചാമ് സ്വയം തീകൊളുത്തിയത്.
ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സൈനികന്‍ തന്റെ മൊബൈല്‍ മുന്നില്‍ വെച്ച് ഷൂട്ട് ചെയ്തതാണ് വീഡിയോ. എംബസിക്ക് മുന്നിലേക്ക് നടന്നുവരുകയും കൈയില്‍ കരുതിയ പെട്രോളിന്റെ കുപ്പി തുറന്ന് തലയില്‍ ഒഴിക്കുകയും പിന്നാലെ ലൈറ്റര്‍ കൈയിലെടുത്ത് തീകൊളുത്തുകയുമായിരുന്നു. ഉടന്‍ പൊലിസെത്തി തീ അണച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

യൂണിഫോം ധിരച്ചെത്തിയ യുവാവ് യു.എസ് എയര്‍ഫോഴ്‌സിലെ സജീവ അംഗവും പൈലറ്റുമായിരുന്ന 25കാരനുമായ ആരോണ്‍ ബിഷ്‌നല്‍ ആണ് ഇതെന്ന് പിന്നീട് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഐടി മാനേജ്മെന്റ്, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് എഞ്ചിനീയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ് എന്നിവയില്‍ കസ്റ്റമര്‍ സിസ്റ്റംസ് ടെക്നീഷ്യന്‍ എന്ന നിലയിലും കൂടാതെ സതേണ്‍ ന്യൂ ഹാംഷെയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ് സ്‌കോളറുമായിരുന്നു യുവാവ്.

Related Articles